Commons:Picture of the Year/2012/Introduction/ml


  Picture of the Year 2012
   The Seventh Annual Wikimedia Commons POTY Contest
Thanks for your participation! The 2012 winners have been announced!

ഒരു വർഷത്തിലെ എല്ലാ തിരഞ്ഞെടുത്ത ചിത്രങ്ങളിൽ നിന്നും എല്ലാ വിക്കിമീഡിയ സംരംഭങ്ങളിലേയും അംഗങ്ങൾ ചേർന്ന് വോട്ടെടുപ്പിലൂടെ ഒരൊറ്റ ചിത്രം വാർഷികചിത്രമായി തിരഞ്ഞെടുക്കുന്ന മത്സരമാണ് വാർഷികചിത്രം മത്സരം, ഇത് ഏഴാമത്തെ തവണയാണ് നടത്തുന്നത്.

എപ്പോഴാണ് വോട്ട് ചെയ്യേണ്ടത്? edit

വാർഷികചിത്രം 2012-ന്റെ ആദ്യഘട്ടം...
16 January 2013 മുതൽ
30 January 2013 വരെ ആണ്
താങ്കൾക്ക് ഒന്നിലധികം ചിത്രങ്ങളിൽ വോട്ട് ചെയ്യാവുന്നതാണ്
ഘട്ടം 2
7 February 2013 മുതൽ
14 February 2013 വരെയാണ്
താങ്കൾക്ക് ഒരു ചിത്രത്തിന് വോട്ട് ചെയ്യാവുന്നതാണ്

വോട്ടെടുപ്പുകരണം edit

  • ആദ്യ മൂന്ന് ദിവസങ്ങൾ പരീക്ഷണാടിസ്ഥാനത്തിലായിക്കും വോട്ടെടുപ്പുകരണം പ്രവർത്തിക്കുക. ദയവായി വോട്ടെടുപ്പ് സ്ക്രിപ്റ്റ് നന്നായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.
  • പരീക്ഷണഘട്ടത്തിലെ വോട്ടുകളും - ആദ്യ മൂന്ന് ദിവസങ്ങളിലെ വോട്ടുകൾ - സാധുതയുള്ളവയായിരിക്കും. പിന്നീട് ചെയ്യപ്പെടുന്ന വോട്ടുകൾക്കൊപ്പം ഈ വോട്ടുകളും വോട്ടെടുപ്പ് സമിതി എണ്ണുന്നതാണ്.
  • വോട്ടെടുപ്പുകരണത്തിലെന്തെങ്കിലും പ്രശ്നങ്ങൾ കാണുകയാണെങ്കിൽ MediaWiki talk:EnhancedPOTY.js എന്ന താളിൽ അറിയിക്കുക; മറ്റു കാര്യങ്ങൾ Commons talk:Picture of the Year/2012 എന്ന താളിൽ അറിയിക്കുക.

ആർക്കൊക്കെ വോട്ട് ചെയ്യാം? edit

അർഹതയുള്ള ഉപയോക്താക്കൾക്ക് മാത്രമേ വോട്ട് ചെയ്യാനാവൂ. താങ്കൾക്ക് ഏതെങ്കിലും ഒരംഗത്വത്തിൽ നിന്ന് 2013-01-01[യു.റ്റി.സി.]-യ്ക്കു മുമ്പായി 75 എണ്ണത്തിലധികം തിരുത്തലുകൾ ഉണ്ടായിരിക്കണം. മേൽപ്പറയുന്ന അർഹതയുള്ള ഒരംഗത്വമുപയോഗിച്ച് താങ്കൾക്ക് കോമൺസിലോ അല്ലെങ്കിൽ കോമൺസുമായി ഏകീകൃതപ്രവേശനം വഴി ബന്ധിപ്പിച്ചിട്ടുള്ള മറ്റൊരു വിക്കിമീഡിയ പദ്ധതിയിലോ വോട്ട് ചെയ്യാവുന്നതാണ്.

താങ്കൾക്ക് അർഹതയുള്ള ഒന്നിലധികം അംഗത്വങ്ങളുണ്ടെങ്കിൽ, അവയിൽ ഒന്നുപയോഗിച്ചു മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.

ഈ വർഷം, വോട്ടെടുപ്പ് ഒരു വോട്ടെടുപ്പുകരണം ഉപയോഗിച്ചാണ് നടത്തുക, അതിനായി താങ്കളുടെ കമ്പ്യൂട്ടറിൽ ജാവാസ്ക്രിപ്റ്റും പ്രാദേശികസംഭരണവും സജ്ജമാക്കിയിരിക്കണം.വാർഷികചിത്രം 2012-ൽ പങ്കെടുക്കുമ്പോൾ വോട്ടെടുപ്പുപകരണം താങ്കളുടെ യോഗ്യതയും, ഏതൊക്കെ പ്രമാണങ്ങളാണ് താങ്കൾ കണ്ടെതെന്നും ഏതിനാണ് വോട്ട് ചെയ്തതെന്നുമുള്ള വിവരങ്ങൾ താങ്കളുടെ കമ്പ്യൂട്ടറിൽ സംഭരിച്ചു വെയ്ക്കുന്നതാണ്.

കൂടുതൽ വായിക്കുക…

എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്? edit

നടപ്പിലുള്ള ഘട്ടത്തിന്റെ ചിത്രശാല പരിശോധിക്കുക, ഓരോ വർഗ്ഗത്തിലേയും എല്ലാ ചിത്രങ്ങളും പരിശോധിക്കാൻ ആവശ്യത്തിനു സമയമെടുക്കുക, വോട്ട് ചെയ്യാനായി ചിത്രത്തിന്റെ താഴെയുള്ള "വോട്ട് ചെയ്യുക" ബട്ടണിൽ അമർത്തുക.

വോട്ട് സ്വയം സേവ് ആകുന്നതാണ്. താങ്കൾക്കിത് താങ്കളുടെ സംഭാവനകളിൽ നോക്കി ഉറപ്പിക്കാവുന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ, ദയവായി പതിവുചോദ്യങ്ങൾ പരിശോധിക്കുകയോ അവ അറിയിക്കുകയോ ചെയ്യാവുന്നതാണ്.
ഈ താളിൽ, പുതിയൊരു വരിയിൽ # [[User:{{subst:REVISIONUSER}}|]] എന്ന രൂപത്തിൽ മുമ്പേയുള്ള വോട്ടിനു താഴെയായി വോട്ട് ചേർക്കപ്പെടുന്നതാണ്.
ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ
യോഗ്യതയുള്ള ഉപയോക്താക്കൾക്ക് അവർ പിന്തുണ നൽകാനാഗ്രഹിക്കുന്ന ഒന്നിലധികം ചിത്രങ്ങൾക്ക് വോട്ട് ചെയ്യാവുന്നതാണ്.
ഒരു ചിത്രത്തിന് ഒരു വോട്ട് വീതമേ ചെയ്യാൻ പാടുള്ളു; ഒന്നിലധികം വോട്ട് ഇട്ടാൽ അവ നീക്കം ചെയ്യപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നതാണ്.
അവസാന ഘട്ടം - ഒരൊറ്റ വോട്ട്
യോഗ്യതയുള്ള ഓരോ ഉപയോക്താക്കൾക്കും അന്തിമഘട്ടത്തിലെത്തിയ ചിത്രങ്ങളിൽ ഒരെണ്ണത്തിനു മാത്രമേ വോട്ട് ചെയ്യാനാവൂ.
ഒരു വോട്ടർ ഒന്നിലധികം വോട്ടുകൾ ചെയ്യാനിടയായാൽ ഏറ്റവും പുതിയ (ഒടുവിൽ ചെയ്ത) വോട്ട് മാത്രമേ കണക്കാക്കുകയുള്ളു.


എവിടെയാണ് വോട്ട് ചെയ്യേണ്ടത്? edit

ചിത്രശാലകളിലേയ്ക്കുള്ള അല്ലെങ്കിൽ ഫൈനലിസ്റ്റുകളിലേയ്ക്കുള്ള കണ്ണി ഞെക്കുക.