കോമൺസ്:അപ്‌ലോഡ് സഹായി

This page is a translated version of a page Commons:Upload Wizard and the translation is 69% complete. Changes to the translation template, respectively the source language can be submitted through Commons:Upload Wizard and have to be approved by a translation administrator.
Outdated translations are marked like this.

Shortcut: COM:WIZ

വിക്കിമീഡിയ കോമൺസിൽ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ സ്വതേയുള്ള സൗകര്യമാണ് അപ്‌ലോഡ് സഹായി. താഴെയുള്ള സ്ക്രീൻഷോട്ടിൽ സാധാരണ അപ്‌ലോഡിങ് പ്രക്രിയ എങ്ങനെയാണെന്ന് കാണാവുന്നതാണ്. ആദ്യം ഉപയോക്താവിന് ഉപയോഗാനുമതികളെക്കുറിച്ചുള്ള സഹായം നൽകുന്നു. രണ്ടാമതായി ഉപയോക്താവ് ഒന്നോ അതിലധികമോ (50 എണ്ണം വരെ) പ്രമാണങ്ങൾ തിരഞ്ഞെടുത്ത് നൽകി അപ്‌ലോഡിങ് തുടങ്ങുന്നു. മൂന്നാമതായി ഉപയോക്താവ് തന്റെ പ്രമാണങ്ങളുടെ ഉപയോഗാനുമതി വ്യക്തമാക്കുന്നു. നാലാമതായി ഓരോ പ്രമാണത്തിന്റെയും അടിസ്ഥാന വിവരണം ഉപയോക്താവ് നൽകേണ്ടതുണ്ട്. പ്രമാണങ്ങൾ വിജയകരമായി അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ, ഫലങ്ങൾ അവസാനഭാഗത്ത് പകർത്താനും ഉപയോഗിക്കാനും പാകത്തിൽ ചുരുക്കി പ്രദർശിപ്പിക്കുന്നു.

അപ്‌ലോഡ് സഹായി ഉപയോഗിച്ച് ഒന്നിലധികം പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട്
അപ്‌ലോഡ് സഹായി ഉപയോഗിച്ച് ഒന്നിലധികം പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട്

അപ്‌ലോഡ് സഹായി ഉപയോഗത്തിനുള്ള വിവരങ്ങൾ നൽകുന്ന സ്രോതസ്സുകൾ