MediaWiki:Uploadtext/ml

العربية | български | català | čeština | dansk | Deutsch | Deutsch (Sie-Form) | Ελληνικά | English | español | فارسی | français | galego | עברית | hrvatski | magyar | íslenska | italiano | 日本語 | ქართული | 한국어 | македонски | മലയാളം | Nederlands | norsk | occitan | polski | português | русский | slovenčina | slovenščina | suomi | svenska | ไทย | 中文

ഉപയോഗസ്വാതന്ത്ര്യമാണ് പ്രധാനം

വിക്കിമീഡിയ കോമൺസിലെ പ്രമാണങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും നാലു വിവിധ സ്വാതന്ത്ര്യങ്ങൾ ലഭിച്ചിരിക്കണം:

  1. കൃതി ഉപയോഗിക്കാനും അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം.
  2. കൃതിയെക്കുറിച്ച് പഠിക്കാനും അത് പ്രയോഗിക്കാനുമുള്ള സ്വാതന്ത്ര്യം.
  3. പകർപ്പുകൾ പുനർ‌വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം.
  4. കൃതിയുടെ വ്യുൽപ്പന്നങ്ങൾ സൃഷ്ടിക്കാനും അത് വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം.

സാമ്പ്രദായികമായി പകർപ്പവകാശനിയമങ്ങൾ മറ്റുവിധത്തിൽ കുറിച്ചിട്ടില്ലെങ്കിൽ, ഈ സ്വാതന്ത്ര്യങ്ങൾ അനുവദിക്കാറില്ല, അതുകൊണ്ട് വെബ്ബിൽ കണ്ടെത്താവുന്ന എല്ലാം പകർപ്പവകാശത്തിന് വിധേയമായതിനാൽ, ഇവിടെ അനുവദിക്കാനാവില്ല. കോമൺസിൽ ന്യായോപയോഗ പ്രകാരമുള്ള പ്രമാണങ്ങൾ അനുവദിച്ചിട്ടില്ല എന്നു മാത്രമല്ല അനുവദിക്കുകയുമില്ല. താഴെക്കൊടുക്കുന്ന വിധത്തിലുള്ള പ്രമാണങ്ങൾ മാത്രം അപ്‌ലോഡ് ചെയ്യുക:

  • സ്രോതസ്സായ രാജ്യത്തും ഒപ്പം അമേരിക്കൻ ഐക്യനാടുകളിലും പൊതുസഞ്ചയത്തിലുള്ള (സ്രഷ്ടാവ് മരിച്ചിട്ട് 70 വർഷത്തിൽ അധികമായ) പ്രമാണങ്ങൾ.
  • നാല് സ്വാതന്ത്ര്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു വ്യക്തമായ ഉപയോഗാനുമതിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രമാണങ്ങൾ.

സ്വീകാര്യമായ അനുമതി പത്രങ്ങളുടെ പട്ടിക കാണുക, ഈ അനുമതികൾ പിന്നീട് മാറ്റം വരുത്താനാകുന്നവയല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ദയവായി ഉപയോഗക്ഷമമായ പ്രമാണങ്ങൾ മാത്രം അപ്‌ലോഡ് ചെയ്യുക; വിദ്യാഭ്യാസോദ്ദേശത്തോടെയുള്ളതോ വിവരദായകമോ ആയ പ്രമാണങ്ങൾ മാത്രമേ വിക്കിമീഡിയ കോമൺസിൽ അനുവദിക്കുകയുള്ളു.

താങ്കളുടെ സ്വന്തം സൃഷ്ടികൾ അപ്‌ലോഡ് ചെയ്യാനായി, ദയവായി സ്വന്തം സൃഷ്ടികൾ അപ്‌ലോഡ് ചെയ്യാനുള്ള ഫോം ഉപയോഗിക്കുക.

താങ്കളുടെ അപ്‌ലോഡുകൾക്ക് വിവരണം നൽകൽ

അപ്‌ലോഡ് ചെയ്തതിനു ശേഷം വിശദമായ വിവരങ്ങൾ നൽകി താങ്കളുടെ പ്രമാണങ്ങൾ ക്രമപ്പെടുത്തി വെയ്ക്കുക. ഈ പ്രക്രിയയെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണത്തിന് ഞങ്ങളുടെ ആദ്യ ചുവടുകൾ കാണുക. ദയവായി ഫോമിലെ ചരങ്ങൾ പൂരിപ്പിക്കുക:

{{Information
|Description=
|Source=
|Date=
|Author=
|Permission=
|other_versions=
}}
  • Description - ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരണം; പ്രത്യേകാക്ഷരങ്ങൾ ഉൾപ്പെടുത്താതെ വിവരണാത്മകവും അതേ സമയം ഒതുങ്ങിയതുമായ വിവരണം നൽകുക.
  • Source - സ്രോതസ്സ് ആയി വെബ് ലിങ്കോ "സ്വന്തം കൃതി" എന്നുള്ള അറിയിപ്പോ പോലുള്ളവ നൽകേണ്ടതാണ്.
  • Date - സൃഷ്ടിച്ച തീയതി അല്ലെങ്കിൽ അതറിയില്ലാത്ത പക്ഷം പ്രസിദ്ധീകരിച്ച തീയതി.
  • Author(s) - പ്രമാണത്തിന്റെ സ്രഷ്ടാവ് അല്ലെങ്കിൽ സ്രഷ്ടാക്കളുടെ പേര്.
  • Permission- സ്രഷ്ടാവിന്റെ അനുമതി (ഉദ്ധരിക്കുക); താങ്കളല്ല യഥാർത്ഥ സ്രഷ്ടാവ് എങ്കിൽ സ്രഷ്ടാവിന്റെ അനുമതി permissions-commons at wikimedia.org എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കേണ്ടതാണ്. മറ്റു സന്ദർഭങ്ങളിൽ ഡ്രോപ്ഡൗൺ ബോക്സിൽ നിന്ന് അനുയോജ്യമായ അനുമതി താങ്കൾക്ക് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ ചുരുക്കം എന്ന ഫീൽഡിൽ സ്വന്തമായൊന്ന് ചേർക്കാം
  • ഐച്ഛികം: other_versions - കോമൺസിൽ നിലവിലുള്ള മറ്റ് പതിപ്പുകൾ വിക്കികണ്ണിയായി നൽകാം; അല്ലെങ്കിൽ ശൂന്യമായി വിടാം.
പൊതുജനങ്ങൾക്ക് ഈ പ്രമാണം കണ്ടെത്താനാകണം. (കോമൺസിൽ 1049 ലക്ഷത്തിലധികം പ്രമാണങ്ങളുണ്ട്.)
  • പ്രമാണത്തിന്റെ പേര് വിവരണാത്മകമായിക്കൊള്ളട്ടെ. പ്രമാണത്തിന് സ്വതേ ഉള്ള പേരുകൾ, അതായത് IMAGE1234.jpg പോലുള്ളവ ഉപയോഗിക്കാതിരിക്കുക.
  • പ്രമാണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് നല്ലൊരു വിവരണം നൽകുക. സേർച്ച് എഞ്ചിനുകൾ എഴുത്താണ് തിരയുന്നത്, ചിത്രത്തിലെ പിക്സലുകൾ അല്ല!
  • ചിത്രങ്ങൾ വർഗ്ഗീകരിച്ചു വെയ്ക്കുക. കോമൺസെൻസ് ഉപകരണം ഉപയോഗിച്ച് അനുയോജ്യമായ വർഗ്ഗങ്ങൾ കണ്ടെത്തുക.
  • ചിത്രമെടുത്ത ഭൂപ്രദേശം അടയാളപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് ജിയോകോഡിങ് കാണുക.
മറ്റ് നിർദ്ദേശങ്ങൾ:
  • ലഭ്യമായ ഏറ്റവും കൂടിയ റെസലൂഷനിലുള്ള ചിത്രം അപ്‌ലോഡ് ചെയ്യുക.
  • കോമൺസിൽ സ്വീകാര്യമായ തരം പ്രമാണങ്ങൾ മാത്രം അപ്‌ലോഡ് ചെയ്യുക (SVG, PNG, JPG, GIF, Ogg, DjVu, ...).
  • ജനങ്ങളെ അപമാനിക്കുന്നതോ അവരെ കളിയാക്കുന്നതോ ആയ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ എടുത്ത് ചേർക്കുന്നത് പ്രശ്നകാരിയായേക്കാം. ബുദ്ധി പ്രയോഗിക്കുക.
  • വിക്കിമീഡിയ കോമൺസ്, വിദ്യാഭ്യാസ അല്ലെങ്കിൽ വിവരദായക ഉള്ളടക്കങ്ങൾ ഉൾപ്പെടുത്താനുള്ളതാണ്.
  • മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായമേശയിൽ ചോദിക്കാൻ മടിക്കേണ്ട.
അനുയോജ്യമായ അനുമതിയും സ്രോതസ്സ് വിവരങ്ങളും നൽകിയിട്ടില്ലെങ്കിൽ, താങ്കൾ അപ്‌ലോഡ് ചെയ്യുന്ന പ്രമാണം മറ്റൊരറിയിപ്പില്ലാതെ തന്നെ നീക്കംചെയ്യപ്പെട്ടേക്കാം എന്നറിഞ്ഞിരിക്കുക.