കോമൺസ്:വാർഷികചിത്രം/2013/നിബന്ധനകൾ

This page is a translated version of a page Commons:Picture of the Year/2013/Rules and the translation is 100% complete. Changes to the translation template, respectively the source language can be submitted through Commons:Picture of the Year/2013/Rules and have to be approved by a translation administrator.

വാർഷികചിത്രം 2013
end


ഔദ്യോഗിക നയങ്ങൾ

വോട്ടെടുപ്പ്

ഘട്ടങ്ങൾ

  • തിരഞ്ഞെടുത്ത ചിത്രം 2013-ൽ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും.
    • 2013-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളായ എല്ലാ ചിത്രങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
    • ഒന്നാം ഘട്ടത്തിലെ മികച്ച 30 () ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുന്നതാണ്.
  • ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ചിത്രം വാർഷികചിത്രമായി പ്രഖ്യാപിക്കുന്നതാണ്. ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് ചിത്രങ്ങൾ റണ്ണേഴ്സ് അപ്പ് ആയി പ്രഖ്യാപിക്കുന്നതാണ്.

തീയതികൾ

വാർഷികചിത്രം 2013 ഒന്നാം ഘട്ടം

17 ജനുവരി 2014 മുതൽ
7 ഫെബ്രുവരി 2014 വരെ

വാർഷികചിത്രം 2013 രണ്ടാം ഘട്ടം

21 ഫെബ്രുവരി 2014 മുതൽ
7 മാർച്ച് 2014 വരെ

ബീറ്റാ പരീക്ഷണ കാലയളവ്

  • ബീറ്റ പരീക്ഷണത്തിനായി നിരവധി ദിവസങ്ങൾ ഉണ്ടായിരിക്കും, അതുവഴി വോട്ടെടുപ്പ് സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാവുന്നതാണ്.
  • പരീക്ഷണഘട്ടത്തിൽ ചെയ്യുന്ന വോട്ടുകളും —വോട്ടെടുപ്പിന്റെ തുടക്കമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരെ ദിവസം മുമ്പേ ചെയ്യുന്നവയും —എണ്ണുന്നതായിരിക്കും. പിന്നീട് ചെയ്യുന്ന വോട്ടുകൾ പോലെ തന്നെ സമിതി അവയേയും കണക്കാക്കും.
  • വോട്ടെടുപ്പ് ഉപകരണത്തിൽ എന്തെങ്കിലും പിഴവ് കണ്ടെത്തിയാൽ അത് MediaWiki talk:Gadget-EnhancedPOTY.js എന്ന താളിൽ അറിയിക്കുക; മറ്റുള്ള കാര്യങ്ങൾ Commons talk:Picture of the Year/2013 എന്നയിടത്ത് അറിയിക്കുക.

വോട്ട് ചെയ്യുന്നവരുടെ യോഗ്യത

  1. ഏതെങ്കിലും വിക്കിമീഡിയ പദ്ധതികളിൽ, ബുധൻ, 1 ജനു. 2014 00:00:00 +0000 [യു.റ്റി.സി]-യ്ക്ക് മുമ്പ് എടുത്ത അംഗത്വം ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കണം.
  2. ഈ ഉപയോക്തൃ അംഗത്വത്തിന് ഏതെങ്കിലുമൊരു വിക്കിമീഡിയ പദ്ധതിയിൽ ബുധൻ, 1 ജനു. 2014 00:00:00 +0000 [യു.റ്റി.സി]-യ്ക്ക് മുമ്പായി 75 തിരുത്തുകൾ ഉണ്ടായിരിക്കണം. ദയവായി താങ്കളുടെ യോഗ്യത വാർഷികചിത്രം 2013 യോഗ്യതാ പരിശോധനാ ഉപകരണം ഉപയോഗിച്ച് നോക്കുക.
  3. ഉപയോക്താക്കൾക്ക് മുകളിലെ നിബന്ധനകൾ പാലിക്കുന്ന അംഗത്വം ഉപയോഗിച്ച് കോമൺസിലോ അംഗത്വസംയോജനം നടത്തിയിട്ടുള്ള ഏതെങ്കിലും വിക്കിമീഡിയ പദ്ധതി ഉപയോഗിച്ചോ (മറ്റ് വിക്കിമീഡിയ പദ്ധതികളാണെങ്കിൽ, വിക്കിമീഡിയ കോമൺസിലെ അംഗത്വം അതിലെ അംഗത്വവുമായി ഏകീകൃതപ്രവേശനം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ളതായിരിക്കണം) വോട്ട് ചെയ്യാവുന്നതാണ്.
കുറിപ്പുകൾ
  • ഉപയോക്താവിന് യോഗ്യതയുള്ള ഒന്നിലധികം അംഗത്വമുണ്ടെങ്കിൽ കൂടിയും ഒരു അംഗത്വം ഉപയോഗിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
  • ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധുവായി കണക്കാക്കുന്നതായിരിക്കും.
  • യോഗ്യതയില്ലാത്ത ഉപയോക്താവ്/അംഗത്വം ചെയ്യുന്ന വോട്ടുകളും ഒന്നിലധികം/ആവർത്തിച്ച വോട്ടുകളും നിബന്ധനകൾക്ക് വിരുദ്ധമാകുന്ന പക്ഷം അസാധുവാക്കപ്പെടുന്നതാണ്.
  • ഒരു വലിയ ഉപയോക്തൃസംഘമുള്ളതിനാൽ, ഞങ്ങൾ ഔദ്യോഗിക വാർഷികചിത്രം 2013 യോഗ്യതാപരിശോധനോപകരണം വഴി യോഗ്യത ഉറപ്പാക്കാനാവുന്ന വോട്ടുകൾ മാത്രമേ കണക്കിലെടുക്കുകയുള്ളു.
  • താങ്കൾ വോട്ട് ചെയ്തതിനു ശേഷം ഫലങ്ങൾ അറിയിക്കാനും തൊട്ടടുത്ത കൊല്ലത്തെ വോട്ടെടുപ്പ് സമയത്ത് താങ്കളെ അക്കാര്യം ഓർമ്മപ്പെടുത്താനോ താങ്കളുടെ സംവാദത്താളിൽ പരമാവധി ഒരു വർഷം വരെ ഞങ്ങൾ ബന്ധപ്പെട്ടേക്കാം. താങ്കൾക്കിത് എപ്പോൾ വേണമെങ്കിലും ഒഴിവാക്കാവുന്നതാണ്.

വോട്ടെടുപ്പ് നിബന്ധനകൾ

ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് അവർ കരുതുന്ന എല്ലാ ചിത്രങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ് (ഒരു ചിത്രത്തിന് ഒരു വോട്ട് വീതം).

ഘട്ടം 2 - ഒരു വോട്ട് - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് ഫൈനലിലെത്തിയ ഒരു ചിത്രത്തിന് വോട്ട് ചെയ്യാവുന്നതാണ്. കുറിപ്പ്: ഒന്നിലധികം വോട്ടുകൾ ചെയ്യുന്ന പക്ഷം, അവസാനം ചെയ്ത വോട്ട് മാത്രമേ എണ്ണുകയുള്ളു.

ചിത്രങ്ങൾ

വർഗ്ഗങ്ങൾ

വർഗ്ഗമനുസരിച്ചുള്ള ചിത്രശാലകൾ
  ആർത്രോപോഡുകൾ (60)  പക്ഷികൾ (63)  സസ്തനങ്ങൾ (34)  മറ്റ് ജീവികൾ (39)
  സസ്യങ്ങളും ഫഞ്ചികളും (32)  അസ്ഥികൾ, തോടുകൾ, ഫോസിലുകൾ (13)  മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും (65)  ചിത്രങ്ങളും രൂപരേഖകളും (41)
  നഗരങ്ങളും പാലങ്ങളും (60)  കോട്ടകൊത്തളങ്ങൾ (69)  മതശാലകൾ (63)  നിർമ്മാണങ്ങളും കെട്ടിടങ്ങളും (89)
  ഉൾഭാഗം (52)  പനോരമിക് ദൃശ്യങ്ങൾ (54)  പ്രകൃതിദൃശ്യങ്ങൾ (103)  ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം (22)
  ഭൂപടങ്ങളും ഡയഗ്രമുകളും (30)  വാഹനങ്ങളും യാനങ്ങളും (53)  വസ്തുക്കൾ, പാറകൾ, മറ്റുള്ളവ (23)
സഹായം · ഈ ഐകോണുകളെക്കുറിച്ച്…

ചിത്രങ്ങളുടെ യോഗ്യത

ഘട്ടം 1
  • 2013 ജനുവരി 1 മുതൽ 2013 ഡിസംബർ 31 വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും.
അന്തിമം
  • ഒന്നാം ഘട്ടത്തിൽ, വോട്ടടിസ്ഥാനത്തിൽ മുന്നിലെത്തിയ 30 ചിത്രങ്ങളാണ് അന്തിമഘട്ടത്തിൽ മത്സരിക്കുക - വിഷയാധിഷ്ഠിത വർഗ്ഗീകരണം വോട്ട് എണ്ണുമ്പോൾ ബാധകമായിരിക്കില്ല.
  • ഒരു വർഗ്ഗത്തിലെ #1 ഒപ്പം #2 എന്നിവ ആദ്യ മുപ്പതിൽ ഇല്ലെങ്കിൽ, വൈവിധ്യമേറിയ ഒരു അന്തിമപോരാട്ടം ഉറപ്പാക്കുന്നതിനായി അവയും അന്തിമഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.

ഒരു മത്സരചിത്രം മായ്ക്കപ്പെടാത്ത പക്ഷം, വേണ്ടത്ര ചർച്ചയില്ലാതെ അയോഗ്യമാക്കപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യാൻ പാടുള്ളതല്ല (മായ്ക്കൽ അഭ്യർത്ഥന ഉണ്ടായാൽ തന്നെ അത് ചിത്രം അയോഗ്യമാക്കാൻ കാരണമാകുന്നില്ല)

വാർഷികചിത്രം പുരസ്കാരങ്ങൾ