Malayalam subtitles for clip: File:The Impact Of Wikipedia.webm

1
00:00:00,000 --> 00:00:05,000
വിക്കിപീഡിയ ഒരു ലാഭേതര സംഘടനയാണു്. പക്ഷേ അതു് ലോകത്തിലെ അഞ്ചാമത്തെ വെബ്‌സൈറ്റാണു്. വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും എഴുതിയിരിക്കുന്നതു് സന്നദ്ധപ്രവര്‍ത്തകരാണു്.

2
00:00:06,000 --> 00:00:11,500
കുറച്ചുപേരെ നമുക്കു് പരിചയപ്പെടാം...

3
00:00:12,000 --> 00:00:13,000
ഞാന്‍ നേപ്പാളില്‍ നിന്നാണു്.

4
00:00:13,100 --> 00:00:14,000
ഞാന്‍ ഇറാഖില്‍ നിന്നു്

5
00:00:14,100 --> 00:00:16,000
ഞാന്‍ ഇന്ത്യയില്‍ നിന്നും വരുന്നു.

6
00:00:16,001 --> 00:00:17,000
ഞാന്‍ ന്യൂജേഴ്സിയിലെ ബ്രയാമില്‍ നിന്നും

7
00:00:17,100 --> 00:00:18,000
ഞാന്‍ ഇംഗ്ലണ്ടിലെ ബിര്‍മിങ്ങാമിലാണു്.

8
00:00:18,100 --> 00:00:22,050
ചിക്കാഗോ, ഇല്ലിനോയി -- ലാ പാസ്, ബൊളീവിയ -- നെയ്‌റോബി, കെനിയ

9
00:00:22,051 --> 00:00:24,000
കുലാലമ്പൂര്‍, മലേഷ്യ -- ഇറ്റലിയിലെ മിലാന്‍ -- ദക്ഷിണാഫ്രിക്ക

10
00:00:24,100 --> 00:00:26,100
പോളണ്ട് -- ജപ്പാന്‍ -- അര്‍മീനിയ

11
00:00:26,200 --> 00:00:28,000
ബ്രസീല്‍ -- റഷ്യ--ബോത്സ്വാന

12
00:00:28,001 --> 00:00:30,500
ഇസ്രായേല്‍ -- ഉസ്ബെക്കിസ്താന്‍ - ഹോങ്കോങ്ങ്

13
00:00:30,501 --> 00:00:31,000
ഇസ്താംബുള്‍ -- മെക്സിക്കോ

14
00:00:31,001 --> 00:00:32,000
ചാഠനൂഗ,ടെന്നസ്സി

15
00:00:33,000 --> 00:00:38,000
വിക്കിപീഡിയയില്‍ 2008 ല്‍ ചേര്‍ന്നതിനുശേഷം ഞാന്‍ നിരവധി ലേഖനങ്ങള്‍ തുടങ്ങി

16
00:00:38,100 --> 00:00:44,000
അതിലൊന്നു്, മറിയം നൂര്‍ എന്ന ഒരു വനിതയെക്കുറിച്ചായിരുന്നെനു തോന്നുന്നു.

17
00:00:44,100 --> 00:00:48,000
അവരെക്കുറിച്ചു് ലേഖനമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു് -- ഇതെന്റെ ആദ്യത്തെ ലേഖനമായിരുന്നു.

18
00:00:48,100 --> 00:00:52,500
പിന്നെ ഞാനതിനെപ്പറ്റി ഓര്‍ത്തതേയില്ല!, രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞാണെന്നു തോന്നുന്നു,

19
00:00:52,600 --> 00:00:57,000
ഈ ലേഖനം പിന്നെയും ഞാന്‍ നോക്കി, ഞാന്‍ ഞെട്ടിപ്പോയി

20
00:00:57,100 --> 00:01:02,000
ഒരു ലക്ഷത്തോളം പേര്‍ ആ ലേഖനം വായിച്ചിരിക്കുന്നു.

21
00:01:02,100 --> 00:01:08,000
അവരതുപയോഗിച്ചു, അവരതില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കി, അവരാ ലേഖനത്തിലൂടെ കടന്നുപോയി,

22
00:01:08,100 --> 00:01:15,000
ഒരു ലക്ഷത്തിലധികം പേര്‍ക്കു് എന്തെങ്കിലും ചെയ്തെന്ന തോന്നലുണ്ടായി എനിക്കു്.

23
00:01:15,500 --> 00:01:19,000
ആദ്യമായി 'എഡിറ്റ്' ബട്ടണ്‍ ഞെക്കിയപ്പോ എനിക്കു് വളരെ പേടിയയിരുന്നു.

24
00:01:19,100 --> 00:01:24,000
ഞാന്‍ വിചാരിച്ചു, "ദൈവമേ, ഞാനിതൊക്കെ കുളമാക്കാന്‍ പോകുന്നു.! 
ഇതു് ശരിയാവില്ല, എനിക്കു് വയ്യ"

25
00:01:24,100 --> 00:01:29,000
വിക്കിപീഡിയ ഓപ്പണ്‍ സോഴ്സ് ആണു് -- എല്ലാവര്‍ക്കും അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടം

26
00:01:29,100 --> 00:01:34,000
പിന്നെ, വേറെയാരെങ്കിലും അതിനെ മിനുക്കിയെടുത്തു് നന്നാക്കുന്നു.

27
00:01:34,100 --> 00:01:40,500
എല്ലാ ദിവസവും, എല്ലാ മണിക്കൂറും, എല്ലാ മിനിറ്റൂം ആയിരക്കണക്കിനാളുകള്‍ വിക്കിപീഡിയ പുതുക്കിക്കൊണ്ടിരിക്കുന്നു.

28
00:01:40,501 --> 00:01:44,000
ഇതിലേറെയും സന്നദ്ധപ്രവര്‍ത്തകരാണു്. സന്നദ്ധപ്രവര്‍ത്തനത്തിനുള്ള അനന്യമായ ഒരു മാതൃക.

29
00:01:44,100 --> 00:01:49,000
പ്രൊഫഷണലുകളെയും അമേച്വറകളെയും ഒരു പോലെ അവര്‍ക്കിഷ്ടമുള്ള വിഷയത്തില്‍ ഒരുമിപ്പിക്കുന്നു.

30
00:01:49,100 --> 00:01:54,000
സഹകരിച്ചു തുടങ്ങും മുന്നെ ഇവര്‍ക്കു് പല അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിരിക്കാം

31
00:01:54,001 --> 00:01:58,500
ഒരു വമ്പന്‍ ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ചെയ്യണമെന്നു എന്നു നിങ്ങള്‍ കരുതുന്ന കാര്യങ്ങള്‍

32
00:01:58,501 --> 00:02:01,000
എന്നെപ്പോലെയുള്ള സന്നദ്ധപ്രവര്‍ത്തകരാണു് ചെയ്യുന്നത്

33
00:02:01,100 --> 00:02:05,000
"ഉം, ഞാന്‍ പറഞ്ഞതാ ശരി, നീ പറഞ്ഞപോലെയല്ല, ഇതെന്റെ ലേഖനമാണു്!" എന്നു് നിങ്ങള്‍ക്കു് പറയാന്‍ പറ്റില്ല.

34
00:02:05,100 --> 00:02:07,000
എന്തെങ്കിലും പക്ഷപാതിത്വമുണ്ടായാല്‍,

35
00:02:07,100 --> 00:02:11,000
ആരെങ്കിലും അതു ചൂണ്ടിക്കാട്ടിയിരിക്കും, അല്ലെങ്കില്‍ നിങ്ങള്‍ക്കുമാവാം

36
00:02:11,000 --> 00:02:13,000
ഇങ്ങനെ നൂറുകണക്കിനാളുകള്‍ ഇതുകണ്ടു്

37
00:02:13,001 --> 00:02:15,000
തിരുത്തിയിരിക്കുന്നു.

38
00:02:15,001 --> 00:02:16,400
അങ്ങനെ ഞാന്‍ ബട്ടന്‍ ഞെക്കി,

39
00:02:16,401 --> 00:02:19,600
ബും- യാത്ര തുടങ്ങിയിരിക്കുന്നു, രസകരമായ യാത്ര.

51
00:02:19,601 --> 00:02:21,000
ഞാനാദ്യം 'സംഭാവ്യത' എന്ന ലേഖനം തുടങ്ങി

40
00:02:21,001 --> 00:02:24,000
ഞാനാദ്യം 'സംഭാവ്യത' എന്ന ലേഖനം തുടങ്ങി

41
00:02:24,001 --> 00:02:26,000
വിക്കിപീഡിയയില്‍ ഞാനെഴുതിയ ആദ്യ ലേഖനങ്ങളിലൊന്നു്

42
00:02:26,001 --> 00:02:27,400
stab wounds നെ കുറിച്ചായിരുന്നു.

43
00:02:27,401 --> 00:02:29,000
ഞാന്‍ Fly fishing നെക്കുറിച്ചെഴുതി

44
00:02:29,001 --> 00:02:32,000
മൊണ്ടാന ചരിത്രം, നാഷണല്‍ പാര്‍ക്ക് ചരിത്രം, യെല്ലോസ്റ്റോണ്‍

45
00:02:32,001 --> 00:02:36,100
Underutilized crops. ചെസ്സ് കളിക്കാർ. ജൈവവൈവിദ്ധ്യം

46
00:02:36,101 --> 00:02:39,100
പട്ടാള ചരിത്ര വിഷയങ്ങൾ. അർമേനിയൻ ചരിത്രം. റോമാചരിത്രം.

47
00:02:39,101 --> 00:02:42,100
നീതിപാലകർ. ആശയവിനിമയം. ജീവചരിത്രങ്ങൾ. ഫുട്ബോൾ. 

48
00:02:42,101 --> 00:02:45,901
ഐർലാൻഡ്. പെനിസിൽവാനിയ. ഫോട്ടോഗ്രഫിയാണ് കൂടുതലും.

49
00:02:45,901 --> 00:02:47,600
പിങ്ക് ഫ്ലോയ്ഡ്. പാചകം. ഞാൻ പാചകം ഇഷ്ടപ്പെടുന്നു.

50
00:02:47,601 --> 00:02:50,200
അണുവായുധങ്ങളെക്കുറിച്ചും റേഡിയോആകിടിവിറ്റിയെക്കുറിച്ചും

51
00:02:50,201 --> 00:02:52,000
whitewater kayaking നെക്കുറിച്ചു്


52
00:02:52,201 --> 00:02:56,000
ഈ വിവരങ്ങളെല്ലാം പലയിടത്തായി ചിതറിക്കിടക്കുന്നു.

53
00:02:56,001 --> 00:02:59,000
ഞങ്ങള്‍ അതെല്ലാം ഒരിടത്തു് കൂട്ടിവെയ്ക്കുന്നു.

54
00:02:59,100 --> 00:03:03,000
ഞങ്ങള്‍ എല്ലാവര്‍ക്കും സ്വതന്ത്രവും സൌജന്യവുമായ അറിവു് വാഗ്ദാനം ചെയ്യുന്നു.

55
00:03:03,101 --> 00:03:07,000
അവരവരുടെ ഭാഷകളില്‍ ഉപയോഗിക്കാനായി.

56
00:03:07,501 --> 00:03:11,000
പണക്കാരനോ പാവപ്പെട്ടവനോ എന്ന വ്യത്യാസമില്ലാതെ, എല്ലാവര്‍ക്കും ഉപകാരപ്പേടുന്നു.

57
00:03:11,001 --> 00:03:16,000
ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു് പലതരം ലക്ഷ്യങ്ങളും ആവശ്യങ്ങളുമുണ്ടാവാം.

58
00:03:16,500 --> 00:03:22,000
വിക്കിമീഡിയ ഫൌണ്ടേഷനില്‍ നിന്നും ഞാന്‍ ശമ്പളം വാങ്ങുന്നില്ല, ഒരു ചെലവും വാങ്ങുന്നില്ല

59
00:03:22,001 --> 00:03:25,500
ഞാന്‍ വ്യക്തമാക്കി പറയുകയാണു്,

60
00:03:25,501 --> 00:03:30,500
നോക്കൂ, ഞാന്‍ പണം ചോദിക്കുമ്പോള്‍, അതെനിക്കു വേണ്ടിയല്ല --

61
00:03:30,501 --> 00:03:36,000
ഞാന്‍ ഫൌണ്ടേഷനുവേണ്ടി ധനസഹായം അഭ്യര്‍ത്ഥിക്കുകയാണു്. ഞാനംഗമായ വിസ്മയകരമായ കൂട്ടായ്മയെ താങ്ങിനിര്‍ത്തുന്ന സംഘടനയ്ക്കുവേണ്ടി.

62
00:03:36,501 --> 00:03:41,400
ഈ ലോകത്തില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ വിക്കിപീഡിയ എനിക്കവസരമുണ്ടാക്കി എന്നു ഞാന്‍ കരുതുന്നു.

63
00:03:41,401 --> 00:03:48,000
ഭാവിയിലേക്കുള്ള ഒരു കരുതിവെയ്പ്പ്, നിങ്ങളുടെ മക്കള്‍ക്കും ഭാവിക്കും വേണ്ടി.

64
00:03:53,401 --> 00:03:57,000
നന്ദി

65
00:04:00,000 --> 00:04:03,000
മറ്റ് നിബന്ധനകളൊന്നും ചേർക്കാത്തപക്ഷം ഈ വീഡിയോ ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷൻ ഷെയർ അലൈക് ലൈസൻസ് 3.0 ൽ ലഭ്യമാവുന്നതാണ് (http://creativecommons.org/licenses/by-sa/3.0). ഈ രചന വിക്കിമീഡിയ ഫൗണ്ടേഷനിലെ വിക്ടർ ഗ്രിഗാസിന് അവകാശപ്പെട്ടതാണ്.
ഈ വീഡിയോവിൽ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായങ്ങൾ ഇതിൽ പ്രത്യക്ഷപ്പെട്ട വ്യക്തികളുടെ മാത്രമാണ്. ഇവ  ഈ വ്യക്തികൾ അംഗമായ  കമ്പനികളുടെയോ, സംഘടനകളുടെയോ, സ്ഥാപനങ്ങളുടെയോ നയങ്ങളെ എല്ലായ്പ്പോഴും പ്രതിനിധീകരിക്കുന്നതല്ല.
വിക്കിമീഡിയ ഫൗണ്ടേഷന്റെയോ മറ്റ് സംഘടനകളുടെയോ വ്യാപാരമുദ്ര ക്രിയേറ്റീവ് കോമൺസ് ലൈസൻസിന്റെ പരിധിയിൽ വരുന്നതല്ല. വിക്കിപീഡിയ സമസ്യാഗോളം അടക്കമുള്ള വിക്കിമീഡിയ വ്യാപാരമുദ്രകളും ലോഗോകളും വിക്കിമീഡിയ ഫൗണ്ടേഷന്റെ റജിസ്റ്റർ ചെയ്ത ട്രേഡ്മാർക്കുകളാണ്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ട്രേഡ്മാർക്ക് പോളിസി പേജ് (http://www.wikimediafoundation.org/wiki/Trademark_Policy) കാണുക, അല്ലെങ്കിൽ contact trademarks@wikimedia.org എന്ന വിലാസത്തിൽ മെയിൽ അയയ്ക്കുക.

66
00:04:03,000 --> 00:04:05,000
ഈ വീഡിയോ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

79
00:04:05,001 --> 00:04:09,000
വിക്കിപീഡിയപോലെ, നിങ്ങള്‍ക്കിതു് സ്വതന്ത്രമായി പകര്‍ത്താം, കലര്‍ത്താം, പങ്കുവെയ്ക്കാം.