സർവ്വശ്രീ ഗോപാലകൃഷ്ണൻ വൈദ്യർ കേരളത്തിന്റെ തനതായ പാരമ്പര്യ നാട്ടു വൈദ്യ,ആയുർവേദ വിധികളിൽ നിന്നും ഒട്ടും വ്യതിചലിക്കാത്ത ദൃഢതപഥ്യ ചികിത്സകളാൽ അനേകായിരങ്ങൾക്ക് തലമുറകളായി ആശ്വാസം പകരുന്ന ഒരു തറവാടാണ് പാലക്കാട് ജില്ലയിലെ 'കുണ്ടുവം പാടം കൽക്കിഴായിൽ തറവാട്' ഏകദേശം കേട്ടറിവ് വച്ച് ഈ നാലുകെട്ട് തറവാടിനും അവിടുത്തെ ചികിസാ രീതികൾക്കും നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട്.! തന്റെ പിതാവിൽ നിന്നും പകർന്നുകിട്ടിയ ചികിത്സാ സംബ്രദായങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട് ഇപ്പോഴത്തെ തലമുറയിൽ ചികിത്സാ സബ്രദായങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് നിരവധി പുരസ്കാരങ്ങൾ നേടിയ സർവ്വശ്രീ ഗോപാലകൃഷ്ണൻ വൈദ്യരാണ്.!